കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വക അലമാരകളും കസേരകളും ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിയിൽ നിന്നും ഫർണിച്ചറുകൾ സീതി സാഹിബ് കൾച്ചറൽ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി.
കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി. ചെറിയ മുഹമ്മദ് ആമുഖഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം കെ നദീറ അധ്യക്ഷത വഹിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് അതിഥി ഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ അഷ്റഫ്, കെ എം സി സി അൽ ഹസ്സ സെക്രട്ടരി സുൽഫിക്കർ കുന്ദമംഗലം, നിസാം കാരശേരി, എം അഹ്മദ് കുട്ടി മദനി, ദാസൻ കൊടിയത്തൂർ, മജീദ് മൂലത്ത്, പി.പി ഉണ്ണിക്കമ്മു, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി.സി അബ്ദുനാസർ, ട്രഷറർ വി.എ റഷീദ്, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ലൈബ്രറി പ്രസിഡണ്ട് പിസി അബൂബക്കർ "വായനയുടെ അനുഭൂതി" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ നസ്റുല്ല, അനസ് കാരാട്ട്, പി.സി മുഹമ്മദ്, ഹസ്ന ജാസ്മിൻ, ഷരീഫ കൊയപ്പതൊടി, സുഹൈല സി.പി, ജുറൈന പി നേതൃത്വം നൽകി.
Tags:
KODIYATHUR