കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി റിംഗ് കമ്പോസ്റ്റുകളുടെ വിതരണമാരംഭിച്ചു.
2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 528 റിംഗ് കമ്പോസിറ്റുകളാണ് വിവിധ വാർഡുകളിലായി വിതരണം നടത്തുന്നത്.
രണ്ട് റിംഗുകളും വലുതും ചെറുതുമായ രണ്ട് അട്ടപ്പുകളും ഉൾക്കൊള്ളുന്ന യൂണിറ്റാണ് നൽകുന്നത്. പച്ചക്കറി, മത്സ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റിംഗിൽ നിക്ഷേപിച്ച് രണ്ടോ മൂന്നോ മാസം കൊണ്ട് ഇവനിറയുമ്പോൾ രണ്ടാമത്തെ റിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്.
20 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. വിതരണോ ദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് അംഗം ടി.കെ അബൂബക്കർ, വി ഇ ഒ അമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
KODIYATHUR