കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ബിസിനസ് ടാലന്റ് അവാർഡ് നേടിയ ലാംഡ സ്റ്റീൽ ഉടമ സുഹാസ് ഫഹ്മി യെ എസ്.ഡി.പി.ഐ കൊടിയത്തൂർ ബ്രാഞ്ച് മെമൻ്റോ നൽകി ആദരിച്ചു.
നിരവധി ബിസിനസ് സംരംഭങ്ങൾ നടത്തുന്ന സുഹാസ്ഫഹ്മി സിനിമാ അഭിനയ പ്രതിഭയും കൂടിയാണ്. ചടങ്ങിൽ എസ്.ഡി.പി.ഐ കൊടിയത്തൂർ ബ്രാഞ്ച് സെക്രട്ടറി അബൂബക്കർ സിദ്ധീഖ് സ്വാഗതം പറഞ്ഞു.
ബ്രാഞ്ച് പ്രസിഡണ്ട് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല കിളിക്കോട്ട്, കരീം താളത്തിൽ, നബീൽ എ.എം, മരക്കാർ വി.കെ അബ്ദുറഹിൻ, കാരാട്ട് അബ്ദുൽ കരീം, ബീർ മനക്കണ്ടി ഹുസൈൻ പി വി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR