Trending

'മധുര നെല്ലിക്ക' ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ യു.പി സ്കൂളിൽ നാടൻ പാട്ട്, ഗണിതം മധുരം, ശാസ്ത്ര മാജിക്, ഫുട്ബോൾ കോച്ചിംഗ്, ചിത്രരചന, ട്രാഫിക് ബോധവത്ക്കരണം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി 'മധുര നെല്ലിക്ക' എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ഷെഫിൻ ഉദ്ഘാടനം ചെയ്തു.


നാടൻ പാട്ട് ശിൽപശാലക്ക് നാരായണൻ മണാശ്ശേരി, ഗണിതം മധുരം ക്ലാസിന് മുഹമ്മദ് ബഷീർ എം.കെ, ശാസ്ത്ര മാജിക്കിന് അബ്ദുൽ നാസർ യു.പി, ചിത്രരചനയ്ക്ക് പി.സി മുജീബ് റഹിമാൻ, ടി.സി ഉമ്മർകോയ, ഫുട്ബോൾ കോച്ചിംഗിന് സർജാസ് എ, സബീൽ പി.കെ, മുഹമ്മദ് ഒ, ഫിറോസ് പി.കെ, ഹൃദിക്ക് രാജ് എസ്, അബ്ദുൽ നസീർ എം എന്നിവർ ക്ലാസ് നയിച്ചു.


പി.ടി.എ പ്രസിഡൻ്റ് സി.ടി കുഞ്ഞോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ കദീജ, പി.സി മുജീബ് റഹിമാൻ, അബ്ദു ചാലിൽ, നാരായണൻ മണാശ്ശേരി, അഹമ്മദ് ബഷീർ സി.കെ, ബേനസീറ ടി, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ശാമിൽ റബാഹ്, ഹസീന വി, ആയിഷ കെ എ, കമറുന്നീസ, നാജിയ, ശ്രീജിത്ത് വി, ഷാഹുൽ ഹമീദ്, ഹാജറ ഒ.പി, ശബാന സി.എ, നസീല ടി.എൻ, അഞ്ചു പർവീൻ, സാജിദ ടി.കെ, അബ്ദുസ്സലീം പി.ടി, ഹുമൈറ ബി എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിൽ 150ൽ പരം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ ഫോട്ടോ വെച്ച സർട്ടിഫിക്കറ്റ് നൽകി.
Previous Post Next Post
Italian Trulli
Italian Trulli