കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിങ്ങിന്റെ യുവ സംരഭകത്വ അവാർഡ് ജേതാവ് സുഹാസ് ലാംഡയെ വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കമ്മിറ്റി ആദരിച്ചു. സുഹാസിന്റെ പിതാവ് കടവത്ത് പീടിയേക്കൽ ടി.കെ ഉണ്ണിപ്പോക്കു മകൻ അബ്ദുസ്സലാമാണ് ലാംഡ ഇൻഡസ്ട്രിയൽ സ്ഥാപകൻ. അരീക്കോട് ഐ ടി ഐയിൽ നിന്ന് വെൽഡിങ്ങ് കോഴ്സും വെള്ളിമാട് JDT - യിൽ നിന്ന് ട്രെയിനിങ്ങും കഴിഞ്ഞ ശേഷമാണ് അദ്ദേഹം അഗസ്ത്യൻ മുഴിയിൽ ലാംഡക്ക് തുടക്കമാവുന്നത്. നൂറുകണക്കിന് ആളുകൾക്ക് ജീവസന്ധാരണത്തിന് വഴിതുറക്കാൻ ലാംഡ ഹേതുവായിട്ടുണ്ട്. പിതാവിന്റെ വിയോഗ ശേഷം എം.ഡി സ്ഥാനത്തു വന്ന സുഹാസ്, ലാംഡ സ്റ്റീൽസിനെ അതിന്റെ ഉത്തുംഗതയിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലായിരിക്കെയാണ് അവാർഡ് തേടിയെത്തിയിരിക്കുന്നത്.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.ടി ഹമീദ്, കെ അബ്ദുല്ല മാസ്റ്റർ, ഇ ത്വൽഹ ഹുസൈൻ, എൻ.കെ അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. സെക്രട്ടറി റഫീഖ് കുറ്റിയോട്ട് സ്വാഗതവും കോർഡിനേറ്റർ ടി.കെ അമീൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR