Trending

മാറുന്ന ചെറുവാടിയിലെ മാറ്റമില്ലാത്ത സുബൈർക്ക.




✍🏻നിയാസ് ചെറുവാടി.

കടലവാങ്ങാമെന്ന് കരുതിയാണ് ചെറുവാടി സ്റ്റേഡിയത്തിനു മുന്നിലെ സുബൈർക്കയുടെ ഉന്തുവണ്ടിക്കടുത്ത് ബൈക്ക് സൈഡാക്കിയത്. പക്ഷേ സുബൈർക്കയെ അതിനടുത്ത് കാണുന്നില്ല. പുള്ളി മഗ്രിബ് നിസ്കാരം കളാവാകാതിരിക്കാൻ കടല കച്ചവടത്തിനിടയിൽ അടുത്തുള്ള പള്ളിയിലേക്ക് പോയതാണ്.

അതിനിടയിൽ വന്ന മൂന്ന് പേർക്ക് സുബൈർക്ക പാക്ക് ചെയ്ത് വച്ച ചൂടുള്ള കടല എടുത്ത് കൊടുത്ത് പള്ളിയുടെ ഭാഗത്തേക്ക് നോക്കിയിരിക്കുബോൾ ദൂരെ നിന്നും അദ്ദേഹം നടന്ന് വരുന്നത് കണ്ടു.

"പുതിയ കാലത്തിലെ മോഹങ്ങളോ അത്യാഗ്രഹങ്ങളോ ഇല്ലാത്തൊരു സാധാരണ മനുഷ്യൻ നാട്ടിടങ്ങളിൽ പച്ചയായൊരു ജീവിതോപാധി തേടുന്നു."

കഴിഞ്ഞ 20 വർഷക്കാലമായി സോഡ നിർമ്മാണം നടത്തി ഷോപ്പുകളിൽ നേരിട്ട് വിതരണം നടത്തി വരികയും വലിയ നിർമാണ കമ്പനികൾക്കിടയിൽ പിടിച്ച് നിൽക്കാൻ സാധിക്കാത്ത ചെറുകിട സംരംഭങ്ങളുടെ അവസ്ഥ ഇദ്ദേഹത്തിനും വന്നതിനാൽ സോഡ നിർമ്മാണം അവസാനിപ്പിച്ച് ഇപ്പോൾ വീടുകളിൽ ചെന്ന് വണ്ടിയിൽ ആക്രി ശേഖരിച്ച് വിൽപ്പന നടത്തുകയും, വൈകുന്നേരങ്ങളിൽ നാട്ടിൽ വലിയ പരിപാടികളുണ്ടാവുബോൾ അവിടെ കടല വറുത്തും ഉപ്പിലിട്ടത് വിറ്റും സുബൈർക്ക തന്റെ ജീവിതോപാധി തേടി വരുന്നു.

"ചെറിയ ജീവിതത്തിനിടയിൽ വലിയ സന്തോഷത്തിന് കാത്ത് നിൽക്കാതെ ഒരു ചിരിമുഖം കണ്ടാൽ, ആരെങ്കിലും വിശേഷം ചോദിച്ചാൽ, ഒരു പാട്ട് കേട്ടാൽ എന്ന് വേണ്ട എത്ര ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്തുക എന്നൊരു ഉപദേശവും ഇന്ന് സംസാരത്തിനിടയിൽ സുബൈർക്ക തന്നു."

റോഡ് വികസനം വന്ന് അടിമുടി മാറിയ ചെറുവാടിയിലെ സ്റ്റേഡിയത്തിന് മുന്നിലെ വൈകുന്നേരങ്ങളിൽ, തെല്ലും അഹംഭാവമില്ലാതെ ഉന്തുവണ്ടിയിൽ ചൂടുള്ള കടല വിൽപന നടത്തുന്ന സുബൈർക്കയെ നിങ്ങൾക്ക് കാണാം.
Previous Post Next Post
Italian Trulli
Italian Trulli