കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന "ഹിസ്റ്റോറിക്ക"പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മണാശ്ശേരി ജീ യുപി സ്‌കൂളിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉപഹാരം നൽകുന്നു.
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സംഘടിപ്പിച്ച മുക്കം ഉപജില്ല ചരിത്ര പ്രശ്നോത്തരിയായ ഹിസ്റ്റോറിക്ക 25 ൽ മണാശ്ശേരി ഗവൺമെന്റ് യുപി സ്കൂൾ ഇരട്ട കിരീടം നേടി. പ്രധാനാ ധ്യാപകൻ ഇ.കെ അബ്ദുൽ സലാം സർവ്വീസിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായുള്ള "ദക്ഷിണ" എന്ന പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടി പ്പിച്ചത്.
മണാശ്ശേരി ജിഎൽപി സ്കൂളിലെ എ എം ആദിവ്, എൻ സൗരവ് എന്നിവർ എൽ പി വിഭാഗത്തിലും കെ അമൻ, ടി എസ് അക്ഷര ശ്രീധർ യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂളിലെ നിയ മരിയ അനിൽ, അനി കേത് കെ എന്നിവർ എൽ പി വിഭാഗത്തിലും പന്നിക്കോട് എയുപി സ്കൂളിലെ ആദിയ കെ, ഗായത്രി അശോക് എന്നിവർ യുപി ഭാഗത്തിലും രണ്ടാം സ്ഥാനം നേടി.
കാരക്കുറ്റി ജി എൽ പി സ്കൂളിലെ ടി.പി ഷിഫാ, സി കെ അഹമ്മദ് നിഹാൽ എന്നിവർ എൽ പി വിഭാഗത്തിലും കൊടിയത്തൂർ എസ് കെ യു പി സ്കൂളിലെ ബുർഹാൻ അഹമ്മദ് സി, നൗഫ ഫാത്തിമ യു എന്നിവർ യുപി വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ യുപി അഞ്ചൽ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യി ൽ,എസ് എം സി ചെയർമാൻ നൗഫൽ പുതുക്കുടി, ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽസലാം, അധ്യാപകരായ എം കെ ഷക്കീല, ഫൈസൽ പാറക്കൽ സുലൈഖ വലപ്ര, മുഹമ്മദ് നജീബ് ആലിക്കൽ, എം.പി.ജെസീദതുടങ്ങിയവർ സംസാരിച്ചു. ഐ അനിൽകുമാർ,കെ അബ്ദുൽ ഹമീദ്,വി സജിത്ത്,എം അബ്ദുൽ കരീം,സി ജസീല ടിപി മെ ഹബൂബ, കെ പി നശീദ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
EDUCATION