Trending

മെസി കേരളത്തിലേക്ക്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത്.



കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയില്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.

ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അർജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷൻ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച്‌ അർജന്റീന ഫുട്ബാള്‍ അസോസിയേഷന് കത്തയച്ചിരുന്നു. പിന്നാലെ ക്ഷണം സ്വീകരിച്ച്‌ ഇമെയിലും മറുപടിയായി ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഡല്‍ഹിയില്‍ അർജന്റീന അംബാസഡറെ സന്ദർശിച്ച്‌ സംസ്ഥാനത്തെ ഫുട്ബാള്‍ വികസനത്തിന് അർജന്റീനയുമായി സഹകരിക്കുന്നതിന് താത്പര്യം അറിയിച്ചിരുന്നു. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യത. അർജന്റീനിയൻ ദേശീയ ടീമും ഏഷ്യയിലെ മുൻ നിര ടീമുമായി മത്സരത്തിനുള്ള സാദ്ധ്യതയുണ്ട്. 2011ല്‍ മെസി ഉള്‍പ്പെടുന്ന അർജന്റീനയുടെ ടീം കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസിയായിരുന്നു അർജന്റീനയുടെ ക്യാപ്ടൻ.
Previous Post Next Post
Italian Trulli
Italian Trulli