കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ & സലഫീസെക്കണ്ടറി മദ്രസ്സ കായിക മേളയ്ക്ക് ഉജ്വല പരിസമാപ്തി.
കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി 100 ൽ പരം വിദ്യാർത്ഥികൾ 23 ഇന മത്സരങ്ങളിൽ മാറ്റുരച്ചു. രാവിലെ കൃത്യം 8 മണിക്ക് സലഫി മദ്രസയിൽ നിന്നാരംഭിച്ച മാർച്ച് പാസ്റ്റ് 8.15 ഓടെ കൊടിയത്തൂർ സലഫീ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡണ്ട് ജനാബ് കെ.സി.സി മുഹമ്മദ് അൻസാരി പതാക ഉയർത്തി. മദ്റസ പി ടി എ പ്രസിഡണ്ട് മൻസൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ കായിക മേള ഉദ്ഘാടനം ചെയ്തു.
ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടരി എം ശബീർ മദനി, പി അബ്ദുറഹിമാൻ സലഫി, ഹാറൂൺ കണക്കഞ്ചേരി (പ്രവാസി പ്രതിനിധി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
8.50 ന് തുടങ്ങിയ കായിക മേള 1.30 ഓടെ സമാപിച്ചു. ശേഷം എല്ലാ വിജയികളായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾകും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മെഡൽ വിതരണവും അവാർഡ് ദാനവും നടത്തി.
ജെ ഡി റ്റി സ്കൂൾ കായികാധ്യാപനായിരുന്ന ഇ അഹമ്മദ്, ഹബീബ് മാസ്റ്റർ, സുബൈദ ടീച്ചർ, പ്രധാനാധ്യാപകൻ ബഷീർ മദനി, സൽമാബി ടീച്ചർ, തസ്നീബാനു ടീച്ചർ തുങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു. കുട്ടികളിൽ ഏറെ താല്പവുംആവേശ മുണർത്താൽ കായിക മേളക്ക് സാധിച്ചു.
Tags:
SPORTS