ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 23-ാം വാർഡ് മെമ്പർ പിടി അബ്ദു റഹിമാൻ. വാർഡിലെ പ്രധാന വികസനങ്ങളും ഗവ. സ്ഥാപനങ്ങളെ പരിചയപ്പെടുത്തിയും ഉണ്ടാക്കിയ 2025 ലെ വർണ്ണാഭമായ കലണ്ടർ ബഹു. നജീബ് കാന്തപുരം എം.എൽ.എ നാടിന് സമർപ്പിച്ചു.
പൊതു പ്രവർത്തകർക്കും ജന പ്രതിനിധികൾക്കും മാത്യകയാക്കാവുന്നതും തന്റെ തിരഞ്ഞെടുക്കപ്പെട്ട വാർഡിലെ എല്ലാ ജനങ്ങൾക്കും ഒരു പോലെ ഗുണം ചെയ്യുന്നതും എല്ലാ വീടുകളിലും എത്തിക്കാനും കഴിയുന്ന പദ്ധതിയാണ് ഇതെന്നും നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി സലാം കെ.സി, പി.വി അസിസ്, സലാം കല്ലായി, അക്ബർ കെ.പി, റിയാസ് എം.പി, റിയാസ് കെ.കെ, എം.സി മുഹമ്മദ്, അസ്സൈനാർ പി, പോക്കർ, സാലിം അസ്ഹരി, നിസാർ അഷ്റഫ് എ, റസാക്ക് എം.പി എന്നിവർ സംബന്ധിച്ചു.
Tags:
MAVOOR