✍️ ഗിരീഷ് കാരക്കുറ്റി.
കുറുനരിയും കുറുക്കനും ഓരിയിട്ടിരുന്ന മൊട്ട തടായി കുന്നിൽ കാല ചെറുപ്പ മുതലേ പശുക്കിടാങ്ങളെയും തെളിച്ച് വെളുക്കെ ചിരിച്ച് കാണുന്നവരോടൊക്കെ പെൺ ശബ്ദത്തിൽ തമാശകൾ പറയുന്ന ചെറിയാക്കയെ അറിയാത്തവരാരുമില്ല.
പി.ടി.എം ഹൈസ്കൂളിൽ നവാഗതരായെത്തുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സ്വീകരിക്കാനിനി ചെറിയാക്കയില്ല.
എല്ലാവരോടും സ്നേഹം പങ്കിടും ആരോടും വെറുപ്പില്ല..... വലിപ്പ ചെറുപ്പമില്ലാതെ സൗഹൃദ വലയം ഊട്ടിയുറപ്പിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധമായിരുന്നു.
തടായിക്കുന്നിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ചായക്കടക്കാരും കൂട്ടത്തിൽ ചെറിയാക്കകയും അടങ്ങിയതാണ് ഹൈസ്കൂൾ കുടുംബം. ആ കുടുംബത്തിലെ പ്രിയപ്പെട്ട ഹസ്സൻ കുട്ടിക്കയുടെ വിയോഗം തീരാനഷ്ടമാണ്..... ജന മനസ്സുകളിലെന്നും ചെറിയാക്കയുണ്ടാവും..... കണ്ണീർ പ്രണാമം...