കൂളിമാട്: മഹല്ല് ജമാഅത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ സ്ത്രീ ശാക്തീകരണ സംവിധാനമായ ക്രസ്റ്റ് കൂളിമാടിൻ്റെ കീഴിലുള്ള വനിത ഹെൽപ് ഗ്രൂപ്പ് മൂന്നാം വാർഷികമാഘോഷിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടരി കെ വീരാൻകുട്ടി ഹാജി അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്
വി ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.
വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും മികച്ച സേവനം കാഴ്ചവെച്ച അംഗങ്ങൾക്കും ചടങ്ങിൽവെച്ച് അവർ ഉപഹാരം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ, ക്രസ്റ്റ് കൺവീനർ അയ്യൂബ് കുളിമാട്, വാർഡ് മെമ്പർ കെ.എ റഫീഖ്, സി.എ അലി, ടി.പി റംല (തണൽ), ഫർസാന ജെബിൻ (അലിവ്), കെ.ടി ജുനൈസ്, എ അഫ്സൽ, ഇ.പി റുഖിയ്യ (കനിവ്), വി നജിയ (ഉറവ്), നബീല അഫ്സൽ ( നന്മ), കെ.എം ഫാത്തിമ (ഒരുമ), ഇ സുബൈദ (സൗഹൃദ), മജീദ് കൂളിമാട് സംസാരിച്ചു.
Tags:
MAVOOR