കൊടുവള്ളി: കൊടുവള്ളി ദാറുൽ അസ്‌ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ സർഗലയത്തിന് സമാപനം. നാലു ദിവസങ്ങളിലായി മൂന്ന് വിഭാഗങ്ങളിൽ എട്ട് വേദികളിലായി 2000പരം പ്രതിഭകൾ മാറ്റുരച്ച സർഗലയത്തിൽ വാശിയേറിയ ഇഞ്ചോടിഞ്ച് പോ രാട്ടത്തിനൊടുവിൽ ജനറൽ വിഭാഗത്തിൽ 308 പോയിന്റ് നേടി ഫറോക്ക് മേഖല ചാംപ്യന്മാരായി. 284 പോയിന്റ് നേടിയ പന്തീരാങ്കാവ് മേഖല രണ്ടാം സ്ഥാനവും 270 പോയിൻ്റോടെ നരിക്കുനി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജനറൽ സൂപ്പർ സീനിയർ വിഭാഗത്തിൽ താമരശേരി മേഖലയും ജനറൽ സീനിയർ വിഭാഗ ത്തിൽ ഫറോഖ് മേഖലയും ജനറൽ ജൂനിയർ വിഭാഗത്തിൽ പന്തീരങ്കാവ് മേഖലയും ജനറൽ സബ് ജൂനിയർ വിഭാഗത്തിൽ പന്തീരാങ്കാവ് മേഖലയും ജേതാക്കളായി. ജനറൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി നടുവണ്ണൂർ മേഖലയിലെ മുഹമ്മദ് സഹിൽ ദാരിമി ടോപ്പ് സ്റ്റാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫസ്റ്റ് ഐക്കണായി സബ്ജൂനിയർ വിഭാ ഗത്തിൽ കുറ്റ്യാടി മേഖലയിലെ അബ്ദുല്ല റാജിഹും ജൂനിയർ വിഭാഗത്തിൽ നല്ലളം മേഖലയിലെ അഹമ്മദ് റസാനും സീനിയർ വിഭാഗത്തിൽ എൻ.ഐ.ടി മേഖലയിലെ അബ്ദുൽ ബാസിത്തും സൂപ്പർ സീനിയർ വിഭാഗത്തിൽ നടുവണ്ണൂർ മേഖലയിലെ മുഹമ്മദ് സഹിൽ ദാരിമിയും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓവറോൾ ട്രോഫിയും വിത രണവും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. ഫഖ്റുദ്ധീൻ തങ്ങൾ, മിർബാത്ത് തങ്ങൾ, റാഷിദ് കാക്കുനി, സ്വാലിഹ് നിസാമി എളേറ്റിൽ, മുനീർ ദാരിമി, നിസാർ വടകര, റഹീം കുറ്റിക്കാട്ടൂർ, റിയാസ് തളിയിക്കര, ഷഫീഖ് മുസ്‌ലിയാർ നടുവണ്ണൂർ, ശാക്കിർ യമാനി പയ്യോളി, ശറഫുദ്ധീൻ കൊട്ടാരകോത്ത്, ഇ.കെ അബുബക്കർ സിദ്ധീഖ്, സിറാജുദ്ധീൻ, സിറാജ് പുത്തൂർ മടം, ഒളവണ്ണ അബുബക്കർ ദാരിമി, ഹുസൈൻ വടകര, മുസ്തഫ ഹുദവി കൊടുവള്ളി, അനസ് മാടാകര, ത്വാഹാ യമാനി, റാഷിദ് കളരാന്തിരി, അഷ്റഫ് കൊടുവള്ളി, സുബൈർ നാദാപുരം, ജുബൈർ തെരുവൻ പറമ്പ്, സുഹൈൽ അയഞ്ചേരി, ജലീൽ അഷ്‌അരി, സമദ് കുറ്റിക്കറ്റൂർ, പി.ടി മുഹമ്മദ് കാദിയോട്, അനീസ് വെള്ളിയാലിൽ, അനീസ് വാണിമേൽ, ഖരീം നിസാമി, സഫീർ അഷ്അരി എന്നിവർ സംസാരിച്ചു.
കെ.കെ ഇബ്രാഹിം മുസ്‌ലിയാർ, അബ്ദുൽ ബാരി ബാഖവി, ബാവ ജീലാനി, അസൈനാർ ഫൈസി, മുൻ എം.എൽ.എ വി.എം ഉമർ, കെ.കെ ഖാദർ, അർഷദ് കുറ്റിക്കടവ്, സുലൈമാൻ ഉഗ്രപുരം, നിസാർ വാളന്നൂർ, സയ്യിദ് അശ്അ രി, സി.പി റസാഖ്, പി.സി ബദ്‌റുദ്ധീൻ, ഒ.കെ മുഹമ്മദ്, ഇ.സി അബുബക്കർ, സി. മുഹമ്മദ് അബ്ദുറഹിമാൻ, എ.ടി മുഹമ്മദ്, മിസ്‌ഹബ് കീഴരിയൂർ, സുബൈർ കുറ്റിക്കാട്ടൂർ എന്നിവർ വേദി കൾ സന്ദർശിച്ചു.
Tags:
KOZHIKODE