കൊടിയത്തൂർ: ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്‌വയുടെയും ജമാഅത്തെ ഇസ്‌ലാമി യൂനിറ്റിന്റെയും സഹകരണത്തോടെ ചേലാംകുന്നിലെ നിര്‍ധനരായ അഞ്ചംഗകുടുംബത്തിന് നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹവീടും പരിസരവും ഞായറാഴ്ച ഗോതമ്പറോഡ് യൂനിറ്റിലെ ടീം വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തര്‍ ശുചീകരിച്ചു.
ടീം വെല്‍ഫെയര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ടീം വെല്‍ഫെയര്‍ ക്യാപ്റ്റനും വീട് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറുമായ അശ്‌റഫ് പി.കെ, മുജീബ് എന്‍, മുനീര്‍ കെ.ടി, സിദ്ദീഖ് ഹസന്‍, അഞ്ചൂം, നിഹാല്‍, മുജീബ് ടി.കെ, ഹുസ്‌നി മുബാറക് എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.
ഡിസംബര്‍ 25 ബുധനാഴ്ച വൈകു. 7.30ന് ഗോതമ്പറോഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്‌നേഹവീട് കുടുംബത്തിന് കൈമാറും.
Tags:
KODIYATHUR