കൊടിയത്തൂർ: ഫൈനൽ പരീക്ഷയുടെ ആദ്യ ശ്രമത്തിൽ തന്നെ സി എ കരസ്ഥമാക്കി കൊടിയത്തൂർ സ്വദേശി ഹാഫിള് മുസ്ലിഹ്.
ഫൈനൽ പരീക്ഷയുടെ ആദ്യ അവസരത്തിൽ രണ്ട് ഗ്രൂപ്പ് പരീക്ഷകളും ഒരുമിച്ച് എഴുതിയാണ് വി കെ മുസ്ലിഹ് ഈ നേട്ടം കരസ്തമാക്കിയത്.
ഫൗണ്ടേഷൻ കോഴ്സും ഇൻറർ മീഡിയേറ്റും അടക്കം എല്ലാ കടമ്പകളും ആദ്യ അവസരത്തിൽ തന്നെ കരസ്ഥമാക്കിയിരുന്നു. വേരൻ കടവത്ത് മുഹമ്മദ് കബീറിന്റെയും പുതിയോട്ടിൽ ഫാത്തിമയുടെയും മകനാണ് മുസ്ലിഹ്.
ചെറുപ്രായത്തിൽ തന്നെ ആറുമാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കിയ വിദ്യാർത്ഥി കൂടിയാണ് ഹാഫിള് മുസ്ലിഹിന്.
Tags:
KODIYATHUR