കൊടിയത്തൂർ: സാധാരണക്കാരെ ദുരിതക്കയത്തിലാക്കുന്ന വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധവും പെതുയോഗവും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ് അദ്ധ്യക്ഷനായി.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 8 വർഷം കൊണ്ട് 5 തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. സർക്കാരും വൈദ്യുതി റഗുലേറ്ററി കമ്മീഷനും തമ്മിൽ ഒത്തു കളിച്ച് നടത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്
വൈദ്യുതി ബോർഡിന് ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത്.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ മുഖ്യ പ്രഭാഷണം നടത്തി. റഹീസ് കണ്ടങ്ങൽ സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് നൗഫൽ പുതുക്കുടി, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എൻ ജമാൽ, ഷാബൂസ് അഹമ്മദ്, കെ.പി ഷാജുറഹ്മാൻ എന്നിവർ സംബന്ധിച്ചു. പ്രതിഷേധ പ്രകടനത്തിന് അയ്യൂബ് ചേലപ്പുറത്ത്, അസ്മാൻ അക്കര പറമ്പിൽ, ടി.പി ഷറഫുദീൻ, കെ റമീസ്, സബീൽ കൊടിയത്തൂർ, നിയാസ് എൻ.കെ, മുഹമ്മദ് കുട്ടി, അസീസ് പി, മുജീബ് കെ.വി, സലാം ചാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR