Trending

വിദ്യാലയ മുറ്റത്തെ വർണ്ണ വിസ്മയങ്ങൾ കുഞ്ഞുങ്ങൾക്കായി തുറന്നു കൊടുത്തു.



സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർണ്ണ കൂടാരത്തിന്റ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ നിർവഹിക്കുന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് സമീപം.


കൊടിയത്തൂർ: കുതിച്ചുയരാൻ നിൽക്കുന്ന റോക്കറ്റിന് മുമ്പിലൂടെ നടന്ന് വിമാനത്തിൽ കയറി ശീതീകരിച്ച ക്ലാസ് മുറിയിലേക്ക് പോകുന്ന കുരുന്നിന് വിസ്മയം. പാഠഭാഗങ്ങൾ കളിയായും കളി യുപകരണങ്ങൾ ആയും കൺമുന്നിൽ. പ്രയാസമേറിയ പാഠഭാഗങ്ങൾ ഡിജിറ്റൽ രൂപത്തിൽ. കുഞ്ഞു സർഗ്ഗവാസനകളെ കണ്ടെത്താനും പോഷിപ്പിക്കാനും കൊച്ചു സ്റ്റേജും കർട്ടനും വരയ്ക്കാൻ ചായവും ബ്രെ ഷുംറെഡി വിദ്യാലയ മുറ്റത്ത് വർണ്ണ വിസ്മയങ്ങളുമായി കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സംസ്ഥാനത്തെ വേറിട്ട പൊതുവിദ്യാലയ മാതൃകയാകുന്നു. ഗിറ്റാറിന്റെ ആകൃതിലുള്ള ജലാശയത്തിൽ നീന്തിത്തുടി ക്കുന്ന വർണ്ണ മത്സ്യങ്ങൾ. വിശ്രമി മിക്കാൻ മരത്തണലുകൾ. ഇരിക്കാൻ ചാരു ബെഞ്ചുകൾ, ഊഞ്ഞാലുകൾ വട്ടത്തിൽ തിരിയുന്ന മാരിഗോ റൗണ്ടുകൾ, ശാരീരിക ക്ഷമത ഉയര്‍ത്താൻ സ്മാർട്ട് ജിം.


സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ കൊ ടിയത്തൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിർമ്മിച്ച വർണ്ണക്കൂടാരം കാണാൻ ജനത്തിരക്ക് വർദ്ധിക്കുന്നു. കായിക വപ്പുമന്ത്രി വി അബ്ദു റഹിമാൻ വർണ്ണ കൂടാരം കുട്ടികൾക്കായി തുറന്നു കൊടുത്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ, വാർഡ് മെമ്പർ ടി.കെ അബൂബക്കർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എൻ അജയൻ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി, മാവൂർ ബ്ലോക്ക് റിസോഴ്സ് സെന്റർ കൊ ഓർഡിനേറ്റർ ജോസഫ് തോമസ്, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.ടി അബ്ദുറഹിമാൻ, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.

വർണ്ണക്കൂടാരം രൂപകല്പന ചെയ്ത മുൻ പിടിഎ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽസലാം, മുൻ എസ്.എം.സി ചെയർമാൻ എ.പി മുജീബ് റഹ്മാൻ, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ നസീർ, കരകൗശല വിദഗ്ധൻ സി.കെ ഹുസൈൻ പ്രശസ്ത ഗായിക ഷബ്ന സുധീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.പി ചെറിയ മുഹമ്മദ്‌, കെ.ടി മൻസൂർ, ഗിരീഷ് കാരക്കുറ്റി, മാത്യു വി.ടി, റഫീഖ് കുററിയാട്ട് പ്രധാന അധ്യാപകരായ ജി അബ്ദുൽ റഷീദ്, നഫീസ കുഴിയങ്ങൽ, ജാനിസ് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli