Trending

കുള്ളൻ കന്നുകൾ കുട്ടികൾക്ക് നൽകി സ്കൂൾ മാതൃകയായി.



കൊടിയത്തൂർ: കൊടിയത്തൂർ സലഫിസ്കൂളിലെ മുഴുവൻ കുട്ടികൾക്കും രണ്ട് കുള്ളൻ നേന്ത്രവാഴക്കന്നുകളും അവയ്ക്കുള്ള വളവും നൽകി. ക്ലാസ് മുറിയിൽനടക്കുന്ന പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് കുറേക്കൂടി അനുഭവവേദ്യമാകുന്നതിന് വേണ്ടിയും അറിവ് നിർമ്മാണ പ്രക്രിയ കൂടുതൽ ഫലപ്രദവും നിലനിൽക്കുന്നതു മാകുന്നതിനുമായി വിവിധതരത്തിലുള്ള തുടർപ്രവർത്തനങ്ങൾ നൽകാറുണ്ട്.

ചെറിയക്ലാസ് മുതൽ തന്നെ വളരെ പ്രാധാന്യപൂർവ്വം ക്രമാനുഗതമായി അറിയേണ്ടതാണ് മണ്ണും മനുഷ്യനുമായുള്ള ബന്ധങ്ങൾ. കൃഷിയും വളപ്രയോഗവും പോഷകാഹാരങ്ങളും മാലിന്യ നിർമ്മാർജ്ജനവും പരിസരശുചിത്വവും വിവിധ പാചകങ്ങളും മറ്റു തൊഴിലുകളും കുട്ടികൾ അനുഭവിച്ചറിയേണ്ടതുണ്ട്. 

സ്കൂളിൽ കൃഷിയുടെ പ്രാധാന്യം കുട്ടികൾ അറിയുന്നതിനായുള്ള പ്രവർത്തനങ്ങൾ എന്ന നിലയിൽ ഒരു പ്രത്യേക പദ്ധതി തയ്യാറാക്ക വരുന്നുണ്ട്. 50/50 എന്നപേരിലാണ് ഈ പദ്ധതിയുള്ളത്. കുള്ളൻ കവുങ്ങ്, പപ്പായ, പൂവൻ കന്നുകൾ, വിവിധ പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകൾ ഇതുവരെയായി കുട്ടികൾക്ക് നൽകുകയുണ്ടായി. 

ഇപ്രാവശ്യം ഈ പദ്ധതിയിനത്തിൽ കുള്ളൻ നേന്ത്രവാഴക്കന്നുകളാണ് നൽകിയത്. കന്ന് വിതരണോദ്ഘാടനം, ഗ്രാമ പഞ്ചായത്ത് കർഷക അവാർഡ് ജേതാവ് ആയിഷ തറമ്മൽ നിർമ്മനിച്ചു. ചടങ്ങിൽ പി.സി അബ്ദുറഹിമാൻ, കെ.വി അബ്ദുസലാം ബീരാൻ കുട്ടി കവിത, സജ്ന, തസ്ലീന, ഹഫ്സത്ത് ഷീന എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli