Trending

ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി.



കൊടിയത്തൂർ: തോട്ടുമുക്കം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും കൊടിയത്തൂർ കൃഷി ഭവനും സംയുക്തമായി നടത്തിയ ഹരിത ഭൂമി പദ്ധതി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.

മണ്ണിനെ മറന്നു പോയ പുതുതലമുറയെ മണ്ണിന്റെ നന്മയിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത് പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലളിത എ.സി സ്വാഗതം ആശംസിച്ചു പിടിഎ പ്രസിഡന്റ് വിനോദ് ചെങ്ങളം തകിടയിൽ അധ്യക്ഷത വഹിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ജിതിൻ മുഖ്യപ്രഭാഷണം നടത്തി. സിജി കുറ്റിക്കൊമ്പിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൃഷി ഓഫീസർ രാജശ്രീ സന്ദേശവും നൽകി. എൻ.എസ്.എസ് ലീഡർ രജിൻ പി നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post
Italian Trulli
Italian Trulli