Trending

സപ്തദിന ക്യാമ്പിന് സമാപനം.



കൊടിയത്തൂർ: കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സുസ്ഥിര വികസനത്തിന് എൻഎസ്എസ് യുവത എന്ന പ്രമേയത്തിൽ പൂവാറൻതോട് ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് നടന്ന ജീവനം 2024 സപ്തരാ സഹവാസ ക്യാമ്പിന് കൊടിയിറങ്ങി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്ത സഹവാസ ക്യാമ്പിൽ ആത്മാംശമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ എൻഎസ്എസ് വളണ്ടിയർമാർ ആവിഷ്കരിച്ചു നടപ്പാക്കി.

ക്യാമ്പ് പരിസരത്തു നിന്നും വളണ്ടിയർമാർ കൂട്ടുകൂടി നാടുകാക്കാംപദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങളുമായി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് യാത്രക്കാർക്ക് ബോധവൽക്കരണം നടത്തുകയും കല്ലംപുല്ല് പ്രദേശത്തെ കോളനികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി.

'ക്യാമ്പിനോട് അനുബന്ധിച്ച് സുകൃത കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പൂവാറ ഗവൺമെന്റ് പി സ്കൂൾ പരിസരം ശുചീകരിക്കുകയും മനോഹരമായ ഉദ്യാനം സംവിധാനിക്കുകയും ചെയ്തു.

വിദ്യാർത്ഥികളിൽ കാർഷികാഭിമുഖ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹരിത കേരളം അഗ്രോ വളണ്ടിയർ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തുള്ള വീടുകളിൽ ഗ്രോബാഗിൽ പച്ചക്കറി തൈകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു.

വയോജനങ്ങളെ കാണാനും കേൾക്കാനും ആയി സംഘടിപ്പിച്ച സ്നേഹസന്ദർശനം വിദ്യാർത്ഥികളുടെ അകക്കണ്ണ് തുറപ്പിക്കുന്നതായി മാറി വളണ്ടിയർമാരുടെ മാനസിക വ്യക്തിത്വ, സാമൂഹിക സാംസ്കാരിക വികാസത്തിനുതകുന്ന വിവിധ ഓറിയന്റേഷൻ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ക്യാമ്പിന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, മെമ്പർ എൽസമ്മ ജോർജ്, ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശാൻ്റി കെ എസ്, പ്രിൻസിപ്പൽ ബിജു എം എസ്, ഹെഡ്മാസ്റ്റർ ജി സുധീർ, പിടിഎ പ്രസിഡണ്ട് ഫസൽ ബാബു, പ്രോഗ്രാം ഓഫീസർ കെ ടി സലീം, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, സഹീർ സിപി, ലുക്മാൻ കെ സി, അബ്ദുൽ ബാരി എംസി, ജിംശിത കെ സി പ്രിയ, ജാസിറ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli