കൊടിയത്തൂർ: ചെറുവാടിയിലെ മത രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ ബാച്ച് വിദ്യാർത്ഥിയുമായിരുന്ന മരണപ്പെട്ട കെ.വി മുഹമ്മദ് (കുഞ്ഞുണ്ണി) അനുസ്മരണം ഫോസ ഫസ്റ്റ് ബാച്ച് സംഘടിപ്പിച്ചു.
അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി. കുന്നത്ത് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പി.സി മുഹമ്മദ്, സാറ കൊടിയത്തൂർ, ഇസ്മായിൽ കുട്ടി കഴായിക്കൽ, ഷഫീഖ് അഹമ്മദ്, ഉമ്മയ്യ ഇ, മുഹമ്മദ് സലീം പി.പി, സുബൈർ കെ.എസ്, സുബൈദ വി.വി, ഫാത്തിമ കുട്ടി മാവായി, അബ്ദുല്ല കെ.പി, ഷരീഫ എ.എം, ഹുസ്സൻ കൂളിമാട്, സലീന എൻ.കെ, റംല കുയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR