Trending

സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടന്നത് പുതു വീഥിയിലേക്കുള്ള പ്രയാണം.



✍🏻എ ആർ കൊടിയത്തൂർ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ 'വിമുക്തി' എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിയപ്പോൾ, ഇവിടെ പങ്കെടുത്ത എല്ലാവരിലും വല്ലാത്തൊരു ആത്മ നിർവൃതി പരന്നു.

പങ്കെടുത്ത അതിഥികൾക്കും ഒടുങ്ങാത്ത സംതൃപ്തിയേകിയ പരിപാടിയിൽ സ്വാഗതം ആശംസിച്ചത് ലൈബ്രറി സെക്രട്ടറി പി അബ്ദുറഹ്മാൻ ആയിരുന്നു. എന്തെന്നില്ലാത്ത ഒരു ഹാപ്പിയിലേക്ക് നയിച്ച പ്രോഗ്രാമിൽ ലൈബ്രറി പ്രസിഡന്റ് പി.സി അബൂബക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു.

വളരെ കാലം തലസ്ഥാന നഗരിയിൽ ആയതിനാൽ പ്രസിഡന്റിന്റെ വല്ലാത്തൊരു വിടവ് ഉണ്ടായിരുന്നു. അതിനിടയിൽ അദ്ദേഹം എം.എ റുക്കിയ എന്ന നമ്മുടെ മമ്മിയുടെ വെള്ള കാന്താരി കൊണ്ടുവന്ന് എരിവുള്ള ഒരു പ്രോഗ്രാം നടത്തി. പോസ്റ്ററും ബാനറും ഒക്കെ തയ്യാറാക്കിയത് അദ്ദേഹം തന്നെയായിരുന്നു. ലൈബ്രറിയുടെ പ്രോഗ്രാം കോഡിനേറ്റർ ആയ വി.എ റഷീദ് മാസ്റ്റർ തന്നെയാണ് വനിതകൾക്കുള്ള പരിപാടി ഒരുക്കുന്നത്.

ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയി വിരമിച്ച കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് നിർബന്ധം പിടിക്കുമ്പോഴാണ് ഒരു പരിപാടിയെപ്പറ്റി ആലോചിക്കാറുള്ളത്. അദ്ദേഹമായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകൻ.

ബാലവേദിയുടെ മെന്ററായി ചുമതല ഏറ്റ മുക്കം ഓർഫനേജ് ഹയർ സെക്കൻഡറി അധ്യാപകനായ റോബിൻ ഇബ്രാഹിമിന്റെ സാന്നിധ്യം ശ്രദ്ധേയമായി. കോടഞ്ചേരി കോളേജിലെ പ്രൊഫസറായ ഡോക്ടർ ഒ.സി അബ്ദുൽ കരീം, രണ്ട് കനപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ റസാഖ് വഴിയോരം, മൂന്നു നാല് മലയാള പുസ്തകങ്ങൾ അറബിയിലേക്ക് ട്രാൻസിലേറ്റ് ചെയ്ത വാഴക്കാട് അറബിക്കോളേജ് മുൻ പ്രിൻസിപ്പൽ ഡോക്ടർ കാവിൽ അബ്ദുല്ല, പൂനൂർ അറബിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം അഹ്മദ് കുട്ടി മദനി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി.സി അബ്ദുനാസർ മാസ്റ്റർ, പി.പി ഉണ്ണിക്കമ്മു, റയീസ്, എം.എസ് മൊയ്തീൻകുട്ടി മാസ്റ്റർ, ഡോക്ടേഴ്സ് ക്ലിനിക് എം.ഡി, പി സി മുഹമ്മദ്, കണിയാത്ത് കുഞ്ഞി, ലൈബ്രറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ, എം.എ റുക്കിയ, ഹസ്ന ജാസ്മിൻ, ശരീഫ കൊയപ്പത്തൊടിക, അനസ് കാരാട്ട്, തറമ്മൽ നാസർ, കീർത്തി നാസർ, പി.സി ഹാറൂൺ, എടക്കണ്ടി മുഹമ്മദലി, എൻ.നസ് റുള്ള മാസ്റ്റർ തുടങ്ങിയ വ്യക്തിത്വങ്ങൾ പരിപാടി ആസ്വദിക്കുകയായിരുന്നു.

ലൈബ്രറി കൗൺസിൽ ജില്ലാ പ്രതിനിധി വി കുഞ്ഞൻ മാസ്റ്റർ, മുക്കം മേഖലാ കൺവീനർ ബി, ആലിഹസൻ, പോസ്റ്റുമാൻ ആയിരുന്ന ദാസേട്ടൻ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. കുന്നമംഗലം സിവിൽ എക്സൈസ് ഓഫീസർ എൻ. സുജിത്ത് സാറിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോൾ പിന്നെ ഒരാൾക്കും ഒന്നും ഉരിയാടാൻ നേരം ഉണ്ടായിരുന്നില്ല. ആർക്കാണ് അവസരം കൊടുക്കുക, എല്ലാവരും അവസരത്തിന് അർഹരായിരുന്നു. ഈ പരിപാടി നൽകിയ പോസിറ്റീവ് എനർജി വളരെയേറെയാണ്. അതിഥികളായി വന്നവരും കസേരകളിൽ ഇരുന്ന വരും എല്ലാവരും സംതൃപ്തരായി എന്ന് തന്നെ പറയാം.

ഇന്ത്യയുടെ കരുത്തനായ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, മലയാള സാഹിത്യത്തിലെ കുലപതി, ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവൻ നായർ എന്നിവരെ ആദരിച്ചുകൊണ്ട് മൗന പ്രാർത്ഥന നടത്തി. എംടിയുടെ രണ്ടുമൂന്നു പുസ്തകം അറബിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കാലം, നാല് കെട്ട്, മഞ്ഞ് എന്നിവയാണ് ആ കൃതികൾ.
Previous Post Next Post
Italian Trulli
Italian Trulli