സ്‌നേഹവീട് സമര്‍പ്പണം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ യുവ വ്യവസായി എം.എ ഫൈസലിന് താക്കോല്‍ കൈമാറി നിര്‍വഹിക്കുന്നു.
മുക്കം: വര്‍ഷങ്ങളായി അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡിനുള്ളില്‍ താമസിച്ചിരുന്ന അഞ്ചംഗ കുടുംത്തിന് ആശ്വാസവുമായി സുമനസ്സുകളുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ചുനല്‍കിയ സ്‌നേഹവീട് കൈമാറി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
കുടുംബത്തിന് വേണ്ടി യുവ വ്യവസായി എം.എ ഫൈസല്‍ താക്കോല്‍ ഏറ്റുവാങ്ങി. ഗോതമ്പറോഡ് മസ്ജിദുല്‍ മഅ്വ മഹല്ലിന്റെയും ജമാഅത്തെ ഇസ്ലാമി യൂനിറ്റിന്റെയും സഹകരണത്തോടെ ഗോതമ്പറോഡ് യൂനിറ്റ് ടീം വെല്‍ഫെയര്‍ സന്നദ്ധ പ്രവര്‍ത്തരുടെ മേല്‍നോട്ടത്തിലാണ് ചേലാംകുന്ന് നാല് സെന്റില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പി അബ്ദു സത്താര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ രതീഷ് കളക്കുടിക്കുന്നത്ത്, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുറസാഖ്, ജ്യോതി ബസു കാരക്കുറ്റി, മഹല്ല് ഖാസി ആദില്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി എന്നിവര്‍ സംസാരിച്ചു.
സ്‌നേഹവീട് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി.കെ അശ്‌റഫ്, എഞ്ചിനീയര്‍ പി ഷഫീഖ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സാലിം ജീറോഡ് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR