Trending

സീതി സാഹിബ്‌ ലൈബ്രറിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.



കൊടിയത്തൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്റർ ലൈബ്രറിയിൽ വിമുക്തി എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാളും കൾച്ചറൽ സെന്റർ പ്രസിഡണ്ടുമായ സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി.


കുന്നമംഗലം സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രതിനിധി വി. കുഞ്ഞൻ മാസ്റ്റർ, മുക്കം മേഖലാ കൺവീനർ ബി. ആലി ഹസൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ദാസൻ കൊടിയത്തൂർ, മുക്കം ഹയർ സെക്കൻഡറി അധ്യാപകൻ റോബിൻ ഇബ്രാഹിം, കോടഞ്ചേരി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ഒ സി അബ്ദുൽ കരീം, ഗ്രന്ഥകാരൻ റസാക്ക് വഴിയോരം, വാഴക്കാട് കോളേജ് മുൻ പ്രിൻസിപ്പാളും വിവർത്തകനുമായ കാവിൽ അബ്ദുല്ല, പൂനൂർ അറബി കോളേജ് പ്രിൻസിപ്പളും ലൈബ്രറിയുടെ കാര്യദർശിയുമായ എം അഹ്മദ് കുട്ടി മദനി, പി പി ഉണ്ണിക്കമ്മു, റയീസ്, കാരാട്ട് മുഹമ്മദ് മാസ്റ്റർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വി അബ്ദു റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്ക മായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli