നെല്ലിക്കാപറമ്പ് സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികഘോഷമായ 'ഗൂസ്ബെറീസിൽ' പങ്കെടുക്കാൻ ഉമ്മു അമദിലെ ഫാമിലി കാസ് റിസോര്‍ട്ടില്‍ എത്തിയവർ.
രണ്ടര പതിറ്റാണ്ടു പിന്നിട്ട പ്രവാസികളെ നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഖത്തറില്‍ ആദരിച്ചു.
ഖത്തര്‍: കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെല്ലിക്കാപറമ്പ് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ നെല്ലിക്കാപറമ്പ് സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. 'ഗൂസ്ബെറീസ്' എന്ന പേരില്‍ ഉമ്മു അമദിലെ ഫാമിലി കാസില്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
എന്‍ എസ് വി ക്യൂ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികളോടെ ആരംഭിച്ച പരിപാടിയില്‍ ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. സക്കീര്‍ ഹുസൈന്‍ സി.പി, സലാം താളത്തില്‍, സുബൈര്‍ എ.എം, അബ്ദുല്‍ സലാം ടി.പി, നൗഫല്‍ കട്ടയാട്ട്, അബ്ദുല്‍ ലത്തീഫ് എ.എം എന്നിവര്‍ക്ക് യഥാക്രമം ആനീസ്റഹ്‌മാന്‍, മാസിന്‍ മുഹമ്മദ്, ഷിഹാബുല്‍ അക്ബര്‍, അഷ്റഫ് വല്ലാക്കല്‍, സാദിഖ്‌റഹ്‌മാന്‍ സി.പി, സാലിഹ് സി.കെ എന്നിവര്‍ ആദരവ് സമ്മാനിച്ചു.
45 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന പരേതനായ ടി.പി അബ്ദുല്ലയുടെ ഭാര്യ സൈനബയെയും കുടുംബത്തെയും ആദരിച്ചു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എന്‍ എസ് വി ക്യൂ ഫുട്‌ബോള്‍ ടീമിനുള്ള ഉപഹാരം ടീം സ്‌പോണ്‍സര്‍ ആയ ഫര്‍മാ കെയര്‍ എം.ഡി. നൗഫല്‍ കട്ടയാട്ട് സമ്മാനിച്ചു.
എന്‍ എസ് വി ക്യൂ പ്രസിഡന്റ് ഫിറോസ്ഖാന്‍ സി.പി അധ്യക്ഷത വഹിച്ചു. ഫാസില്‍ പി സ്വാഗതവും ഇര്‍ഷാദ് ഗോശാലക്കല്‍ നന്ദിയും പറഞ്ഞു. പതിനഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എ.എം. അബ്ദുല്‍ ലത്തീഫ് അവതരിപ്പിച്ചു.
മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബര്‍, മുന്‍ പ്രസിഡന്റ് നൗഷാദ് കെ.സി, ബഷീര്‍ പുതിയൊട്ടില്‍, കൊടിയത്തൂര്‍ സര്‍വീസ് ഫോറം പ്രസിഡന്റ് ഇ.എ നാസര്‍, തവാക്ക് പ്രസിഡന്റ് സുഹാസ്, ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി യാസര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ നാടന്‍ മത്സരങ്ങളും ക്യാമ്പ്ഫയര്‍ തുടങ്ങിയ മറ്റു വിനോദ പരിപാടികളും പതിനഞ്ചാം വാര്‍ഷികത്തിന് കൂടുതല്‍ മികവേകി.
പരിപാടികള്‍ക്ക് അഹമ്മദ് ഷാഫി, സാദിഖ് റഹ്‌മാന്‍, മുജീബ് എ എം, അനീസ്റഹ്‌മാന്‍, ഫാസില്‍ പി, സാലിഹ് സി.കെ, ഇര്‍ഷാദ് ഗോശാലക്കല്‍, ഷമീര്‍ പേക്കാടന്‍, മാസിന്‍ മുഹമ്മദ്, റിയാസ് ഇ.കെ, ഫാത്തിമ ശബ്‌നം, ഷബാന ഷാഫി, റഫീന അനീസ്, സീലാന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:
INTERNATIONAL