കൊടിയത്തൂർ: കൊടിയത്തൂർ മേഖലാ ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവവും, കാർണിവലും നടത്തി. ചുള്ളിക്കാപറമ്പ് കൊടിയത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നപരിപാടി മേഖലാ സെക്രട്ടറി വേദ കെ യുടെ അധ്യക്ഷതയിൽ സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ഇ അരുൺ ഉദ്ഘാടനം ചെയ്തു.
ഗിരീഷ് കാരക്കുറ്റി, എൻ രവീന്ദ്രകുമാർ, സെലീന മുജീബ് പി സി എന്നിവർ സംസാരിച്ചു. വിജയികൾക്ക് മൈമൂന, മോഹൻദാസ്, രാകേഷ് ബിജുകാരക്കുറ്റി എന്നിവർ സമ്മാനം വിതരണം ചെയ്തു. മേഖല കൺവീനർ അനസ് താളത്തിൽ സ്വാഗതവും മേഖലാ പ്രസിഡന്റ് ശ്രീ ലക്ഷ്മി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR