✍️ഗിരീഷ് കാരക്കുറ്റി.
കാരക്കുറ്റി എന്ന എന്റെ കൊച്ചു ഗ്രാമത്തിലെ എല്ലാ സിഗ്നൽ ബോർഡുകളും, പാർട്ടി ഓഫീസികളടക്കമുളള നെയിം ബോർഡുകളും ഇന്ന് കാലത്ത് എസ്.വൈ.എസ് ന്റെ "സാന്ത്വനം" പ്രവർത്തകരുടെ കരവിരുതിൽ ക്ലീനാക്കി.
കാരമുള്ളിന്റെ കാഠിന്യമില്ലെങ്കിലും
പരസ്പരം സ്നേഹിക്കാനും കൂട്ടുകൂടാനും മാത്രമറിയുന്ന നാടിന്റെ കൂട്ടായ്മക്ക് ശക്തിപകരാനിന്നു രാവിലെ മുതൽ അവരുണ്ടീതെരുവിൽ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി.
കാരക്കുറ്റി എന്ന സുന്ദര ഗ്രാമത്തെ അടയാളപ്പെടുത്തിയ പിഡബ്ല്യുഡി സ്ഥാപിച്ച ഏവരെയും സ്വയം പരിചയപ്പെടുത്തുന്ന "കാരക്കുറ്റി" യെ അടയാളപ്പെടുത്തിയ സ്ഥലപ്പേരും, നെയിം ബോർഡുകളും പൊടിപടലങ്ങളാൽ മൂടപ്പെട്ടു കിടക്കുകയായിരുന്നു.
ഇന്ന് രാവിലെ പാർട്ടി ഓഫീസും ഗ്രന്ഥശാലയും തൂത്തുവാരുന്ന തിരക്കിനിടയിൽ പുറകിൽ നിന്ന് സ്വാന്തനം പ്രവർത്തകരുടെ സ്നേഹത്തോടെയുള്ള വിളി കേട്ടാണ് തല ഉയർത്തി നോക്കിയത്. ഞങ്ങൾ പാർട്ടി ഓഫീസിന്റെ നെയിം ബോർഡ് ക്ലീനാക്കട്ടെയെന്ന്. ഉയരത്തിലുള്ള നായനാർ സ്മാരക മന്ദിരത്തിന്റെ നെയിം ബോർഡ് ക്ലീനാക്കുക എന്നത് ശ്രമകരമായ ജോലിയാണെന്ന് ഞാൻ അവരോട് പറഞ്ഞു. അത് ചെവി കൊള്ളാതെ ഒരേ മനസ്സോടെ ഉയരം കെട്ടി അതിൽ കയറി നിഷ്പ്രയാസം സഖാവ് നായനാരുടെ ഫോട്ടോയും നെയിം ബോർഡും ക്ലീനാക്കി സലാം പറഞ്ഞു അവരിറങ്ങി.....
എസ്.വൈ.എസ്, എസ്.എസ്.എഫ്, പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്.
എസ്.വൈ.എസ്, എസ്.എസ്.എഫ് കാരക്കുറ്റി യൂണിറ്റ് പ്രവർത്തകരായ
മൻസൂർ ഇ.കെ, ഫാസിത്ത് റഹ്മാൻ സി.കെ, ഫബിദ് വി.കെ, ഷാഫി പി, ഉബാബ് ഇ, സിനാൻ സി.കെ, മുഹമ്മദ് സഫുവാൻ ഇ, മുഹമ്മദ് മിഷാൽ സി.കെ, സഈദ് പി, അബ്ദുറഹ്മാൻ സികെ എന്നിവർ നേതൃത്വം നൽകി.
ജാതിമത രാഷ്ട്രീയത്തിന തീതമായി സ്നേഹാമൃതം പകർന്നു നൽകിയ പോയ തലമുറ ഗ്രാമത്തെ പഠിപ്പിച്ച കുലീനമായ സംസ്കാരം തലമുറ തലമുറ കൈമാറി മുന്നോട്ടുപോവുക തന്നെ ചെയ്യട്ടെ.... മാതൃകാപരമായ ഈ പ്രവർത്തനത്തിന് ബിഗ് സല്യൂട്ട്,റെഡ് സല്യൂട്ട്.....
Tags:
KODIYATHUR