കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ബിസിനസ് ടാലന്റ് അവാർഡ് ജേതാവ് സുഹാസ് ലാംഡയെ കൊടിയത്തൂർ Mec7 സെന്റർ ആദരിച്ചു.
എക്സിക്യൂട്ടീവ് മെമ്പർ സി.പി ചെറിയ മുഹമ്മദ് പൊന്നാടയണിയിച്ചു. നൗഫൽ പുതുക്കുടി അധ്യക്ഷനായ ചടങ്ങിൽ കെ.ടി മൻസൂർ, അബ്ദുസ്സലാം, ബീരാൻകുട്ടി യു, ജമാൽ മാസ്റ്റർ, ടി.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR