Trending

സംഗമം സൊസൈറ്റി നേതൃസംഗമം സംഘടിപ്പിച്ചു.



സംഗമം പലിശരഹിത അയൽക്കൂട്ടം ഭാരവാഹികളുടെ നേതൃസംഗമം കാരശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.


മുക്കം: സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പലിശ രഹിത അയൽക്കൂട്ടം ഭാരവാഹികളുടെ നേതൃ സംഗമം സംഘടിപ്പിച്ചു.


കാരശേരി ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓമശേരി ശാന്തി അക്കാദമി ഫാക്കൽറ്റി ഷഹീദ കീലത്ത് മുഖ്യാതിഥിയായിരുന്നു.
സംഗമം ബ്രാഞ്ച് കൺവീനർ സി ടി സുബൈർ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡൻ്റ് ടി.കെ ജുമാൻ ആമുഖ ഭാഷണം നടത്തി. സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി പുറത്തിറക്കിയ 2025 ലെ കലണ്ടർ ബ്രാഞ്ച് മാനേജർ മോയിൻകുട്ടി പ്രകാശനം ചെയ്തു.

സെക്രട്ടറി പി.കെ ശംസുദ്ദീൻ സ്വാഗതവും അയൽക്കൂട്ടം പ്രസിഡൻ്റ് സുബിജ പൊറ്റശേരി നന്ദിയും പറഞ്ഞു.

ലിയാഖത്ത് മുറമ്പാത്തി കെ വി മുസ്തഫ, ഷംന, അംന എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli