കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മുക്കം ഇ എം എസ് സഹകരണ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെറുവാടി ചുള്ളിക്കാപറമ്പ് സുരക്ഷ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് സോണൽ ചെയർമാൻ ലിൻഡോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
അസ്ഥി രോഗം, ഇ എൻ ടി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് പരിശോധന നടന്നത്. ഇഎംഎസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി രാജൻ, ഹോസ്പിറ്റൽ സെക്രട്ടറി ജോൺസി ജോൺ, ഗിരീഷ് കാരക്കുറ്റി, ഡോക്ടർ അശ്വിൻ വി ദേവ്, ഡോക്ടർ റിയാസ് എം, ഡോക്ടർ റിഫാത് നൂർജഹാൻ, പി ആർ ഒ കാർത്തിക വി ആർ, എം.കെ ഉണ്ണി കോയ, അബ്ദുസ്സലാം കണ്ണഞ്ചേരി, അസീസ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
മേഖല കൺവീനർ എൻ രവീന്ദ്രകുമാർ സ്വാഗതവും പി.പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Tags:
KODIYATHUR