കൊടിയത്തൂർ: 5 വർഷത്തെ സേവനത്തിന് ശേഷം ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് സ്ഥലം മാറിപോവുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപികക്ക് യാത്രയയപ്പും, സംസ്ഥാനതലത്തിൽ പാല ബ്രില്യൻസ് അക്കാദമി നടത്തിയ എൻ.എം.എം.എസ് മോഡൽ പരീക്ഷയിൽ അഞ്ച് തവണ ഒന്നാം സ്ഥാനം നേടിയ നഷ് വ മണിമുണ്ടയിൽ, സംസ്ഥാന സ്കൂൾ ഗെയിംസിൽ ഹാൻഡ് ബോളിൽ വെള്ളിമെഡൽ നേടിയ പി. തൻഹ എന്നിവർക്ക് ആദരവും സംഘടിപ്പിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി ഷംലൂലത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടി എം.എ അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി ഷംലൂലത്ത് അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. അഹമ്മദ് കുട്ടി പൂളക്കതൊടി, സി.വി അബ്ദുറഹിമാൻ, കെ.ടി നാസർ, കുയ്യിൽ ഉസ്സൻകുട്ടി, ഫാസിൽ കാരാട്ട് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ നാല് വർഷമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങ് നടന്ന് വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:
KODIYATHUR