കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിലെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ ഇംഗ്ലീഷ് ലൈബ്രറി, "ബുക്ക്ടോപ്പിയ" എന്ന പേരിട്ട് സ്കൂളിന് സമർപ്പിച്ചു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് യഥേഷ്ടം സ്വയം തിരഞ്ഞെടുക്കാവുന്ന വിധത്തിൽ സംവിധാനിച്ചതാണ് ഇംഗ്ലീഷ് ലൈബ്രറി.
'കുറഞ്ഞ പേജുകളിൽ ലളിതവും ആകർഷണീയവുമായി ഒരുക്കിയ ബുക്കുകളിൽ ലോക ക്ലാസിക്കുകൾ വരെ ഉണ്ട്. ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പൽ കെ കുഞ്ഞോയിമാസ്റ്റർ നിർവഹിച്ചു. ജബ്ബാർ കൗമുദി, കെ.സി.സി മുഹമ്മദ് അൻസാരി, വി റഷീദ് മാസ്റ്റർ, പി.സി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് യാസീൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും പി ബീരാൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
EDUCATION