കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ രൂപീകരിച്ച സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ കേഡറ്റുകൾക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുട്ടികളിൽ നേതൃ ഗുണം ഉണ്ടാക്കുന്നതിനും സേവന മനാഭാവവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനും ക്യാമ്പ് സഹായകമായി.
ക്യാമ്പ് പി.ടി.എ പ്രസിഡൻ്റ് സി.ടി. കുഞ്ഞോയിയുടെ അധ്യക്ഷതയിൽ മുക്കം എ.ഇ.ഒ ദീപ്തി ടി ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും പരിശീലനങ്ങളും നൽകി. ഗൈഡ് ജില്ലാ കമ്മീഷണർ രമ കെ, പി.എം അബ്ദുൽ നാസർ, അബ്ദുൽ നസീർ എം, ഹസീന വി, നസീല ടി.എൻ, ശബാന സി.എ എന്നിവർ ക്ലാസുകൾ നയിച്ചു.
എ.കെ കദീജ, പി.സി മുജീബ് റഹിമാൻ, എം.പി.ടി.എ ചെയർ പേഴ്സൺ ശബീബ, ചാലിൽ അബ്ദു മാസ്റ്റർ, സഫിയ, ഷഹനാസ് പി.പി, ശ്രീജിത്ത്. വി, എന്നിവർ സംസാരിച്ചു. ഷാമിൽ റ ബാഹ് കെ, സർജാസ് എ, ഹൃദിക്ക് രാജ് എസ്, മുഹമ്മദ് ഒ, അഞ്ചു പർവ്വീൻ, ഹുമൈറ പി.പി എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION