കൊടിയത്തൂർ: നവംബർ 13ന് നടക്കുന്ന വയനാട് ലോകസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊളായിൽ പ്രദേശത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ച് മുഖ്യമന്ത്രിയും സി പി എമ്മും നടത്തുന്ന നെറികെട്ട പ്രവർത്തനങ്ങളും പ്രസ്താവനകളും മതേതര കേരളത്തിന് ഭീഷണിയാണെന്നും അധികാര രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം വർഗ്ഗീയ നിലപാടുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡണ്ട് ജാഫർ മാഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുറഹ്മാൻ (മുസ്ലിം ലീഗ്), റാഫി കുയ്യിൽ (കോൺഗ്രസ്സ്), വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ഇ.എൻ നദീറ, എം.എ ഹകീം മാസ്റ്റർ, കെ.ടി ഹമീദ് എന്നിവർ സംസാരിച്ചു. റഫീഖ് കുറ്റിയോട്ട് സ്വാഗതവും മുംതാസ് കൊളായിൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR