ചെറുവാടി: അങ്ങാടിക്ക് സമീപം പുതിയോത്ത് ജുമാ-മസ്ജിദിന് മുന്നിലെ വെള്ളക്കെട്ട് കാരണം ദുരിതത്തിലായി നാട്ടുകാർ.
ചെറുവാടി - കവിലട റോഡ് പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ചെറുവാടി അങ്ങാടിയിൽ നിന്നും പുഴക്കടവിലേക്കുള്ള റോഡിലാണ് ഈ ദുരിതം.
അൽബനാത്ത്, ഹിൽടോപ്പ് സ്കൂൾ, ചെറുവാടി ജുമാ മസ്ജിദ് എന്നിവിടങ്ങളിലേക്കായി ദിനേന ആയിരക്കണിന് പേർ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന റോഡിലാണ് വെള്ളം കെട്ടി നിൽക്കുന്നത്.
ഇന്നും ഇന്നലെയുമായി ചെറുവാടിയിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകളും, മൃതദേഹം ജുമാ മസ്ജിദിലെത്തിച്ചതും ഈ വെള്ളക്കെട്ട് ചാടികടന്നാണ്.
ചെറുവാടി അങ്ങാടിയിൽ നിന്നും നലവിൽ പള്ളിക്ക് മുന്നിലുള്ള ഡ്രൈനേജിലേക്ക് പുതിയ ഡ്രൈനേജ് നിർമിച്ച് വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:
KODIYATHUR