Trending

എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈനാക്കാൻ കെഎസ്ഇബി.



തിരുവനന്തപുരം: കെഎസ്ഇബിയുടെ പുതിയ കണക്ഷൻ എടുക്കുന്നതുൾപ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓൺലൈൻ ആക്കുന്നു. ഓൺലൈൻ സേവനങ്ങൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി.

ഏതെങ്കിലും ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിച്ചാൽ കർശന നടപടിയെന്നാണ് ചെയർമാൻ ബിജു പ്രഭാകറിന്റെ മുന്നറിയിപ്പ്. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. വിതരണ വിഭാഗം ഡയറക്ടർ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണം. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്‌സൈറ്റിൽ മലയാളവും പറ്റുമെങ്കിൽ തമിഴും കന്നട ഭാഷയും ഉൾപ്പെടുത്തണം.

അപേക്ഷകൾ സ്വീകരിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തുകയെത്രയെന്ന് അറിയിക്കണം. തുടർ നടപടികൾ വാട്ട്‌സ്ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. ജനങ്ങളുടെ സേവനത്തിനും പരാതിപരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമർ കെയർ സെന്റർ വീതം തുടങ്ങും. ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാൾ സെന്റർ ഇനി കസ്റ്റമർ കെയർ സെല്ലിന്റെ ഭാഗമാവും.
Previous Post Next Post
Italian Trulli
Italian Trulli