കൊടിയത്തൂർ: നാല് ദിവസമായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം ഉപജില്ല കലാമേള 'മെലോഡിയ'ക്ക് തിരശ്ശീല വീണു. മെലോഡിയ അവസാനിക്കുമ്പോൾ 289 പോയന്റ് നേടി ആതിഥേയരായ പിടിഎം ഹയർ സെക്കൻഡറി സ്കൂളും നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.
253 പോയന്റ് നേടിചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 195 പോയന്റ് നേടി മുക്കം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം പിടിഎം ജേതാക്കൾ.
267 പോയിൻറ് നേടി പിടിഎം
ഹൈ സ്കൂൾ കൊടിയത്തൂർ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
253 പോയന്റ് നേടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി രണ്ടാം സ്ഥാനത്തിനും 247 പോയന്റ് നേടി പുല്ലുരാം പാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൂന്നാം സ്ഥാനത്തിനർഹരായി.
യുപി വിഭാഗത്തിൽ 6 ജേതാക്കൾ.
യുപി വിഭാഗത്തിൽ 80 പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൊടിയത്തൂർ ഗവൺമെന്റ് യു.പി സ്കൂൾ, വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, മണാശേരി ഗവൺമെന്റ് യുപി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
78 പോയിന്റുകളുമായി കുമാരനെല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂൾ, പന്നിക്കോട് എ യു പി സ്കൂൾ എന്നിവർ രണ്ടാം സ്ഥാനം നേടി.
76 പോയിന്റുകളുമായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി, സൗത്ത് കൊടിയത്തൂർ യുപി സ്കൂൾ, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പുഷ്പഗിരി എന്നിവർ മൂന്നാം സ്ഥാനം നേടി.
സംസ്കൃതോൽവത്തിൽ യു.പി വിഭാഗത്തിൽ മണാശ്ശേരി യു പി സ്കൂളും മുത്താലം വിവേകാനന്ദയും
ഹൈസ്കൂൾ വിഭാഗത്തിൽ പി.ടി.എം ഹയർ സെക്കൻഡറിയും ജേതാക്കൾ.
സംസ്കൃതോത്സവത്തിൽ
ഹൈസ്കൂൾ വിഭാഗത്തിൽ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ 89 പോയിന്റ് നേടി ഒന്നാം സ്ഥാനത്തിന് അർഹരായി.
86 പോയിന്റുകളോടെ മുക്കം ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്.
81 പോയിന്റെ നേടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നീലേശ്വരം മൂന്നാം സ്ഥാനത്തിന് അർഹരായി.
യുപി വിഭാഗത്തിൽ 90 പോയിന്റുകൾ നേടി ഗവൺമെന്റ് യുപി സ്കൂൾ മണാശ്ശേരിയും വിവേകാനന്ദ സ്കൂൾ മുത്താലവും ഒന്നാം സ്ഥാനം പങ്കിട്ടു.
88 പോയിന്റുകൾ നേടി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വേനപ്പാറ രണ്ടാം സ്ഥാനവും 86 പോയിന്റുകളോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അറബി കലോത്സവം;
പിടിഎം ഹയർ സെക്കൻഡറി സ്കൂൾ
ഹൈസ്കൂൾ വിഭാഗം ജേതാക്കൾ.
അറബി വിഭാഗത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ 95 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം നിലനിർത്തി. 89 പോയിന്റുകളോടെ ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 83 പോയിൻറ് നേടി കൂമ്പാറ ഫാത്തിമബി മെമോറിയൽ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരഗതമാക്കി.
യുപി വിഭാഗത്തിൽ 65 പോയിന്റുകളോടെ കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപിസ്കൂൾ കൊടിയത്തൂർ ഗവൺമെന്റ് യുപി സ്കൂൾ പന്നിക്കോട് എയുപി സ്കൂൾ ഒന്നാം സ്ഥാനം പങ്കിട്ടു.
രണ്ടാം സ്ഥാനത്ത് 63 പോയിന്റുകളോടെ സൗത്ത് കൊടിയത്തൂർ യുപി സ്കൂൾ ചേതമംഗലൂർ സ്കൂൾ ഓഫ് ഖുർആൻ എന്നിവർ പങ്കാളികളായി. എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ മുക്കം
ജി.യു.പി.എസ് മണാശ്ശേരി യുപിഎസ് താഴെക്കോട് ജി.എം.യു.പി.എസ് ചേന്നമംഗലൂർ എന്നിവർ 61 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
എൽ പി വിഭാഗത്തിൽ 45 പോയിന്റ് നേടി ഗവൺമെന്റ് എൽ പി സ്കൂൾ കഴുത്തൂട്ടി പുറായി ഒന്നാം സ്ഥാനം കരഗതമാക്കി.
ഗവൺമെന്റ് മാപ്പിള യുപി സ്കൂൾ കൊടിയത്തൂർ ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ ചേന്നമംഗല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ തോട്ടുമുക്കം
ഗവൺമെന്റ് എ.ൽ.പി സ്കൂൾ കുമാരനല്ലൂർ എന്നീ സ്കൂളുകൾ 43 പോയിന്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി
ഗവൺമെന്റ് യുപി സ്കൂൾ മണാശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ പൂളപ്പൊയിൽ എം എം ഒ എൽ പി സ്കൂൾ മുക്കം സി എച്ച് മെമ്മോറിയൽ എൽ പി സ്കൂൾ നെല്ലിക്കാപറമ്പ് എന്നിവർ 41 പോയിന്റ് നേടി മൂന്നാം സ്ഥാനത്തിന് അർഹരായി.
എൽ പി വിഭാഗത്തിൽ
പുല്ലുരാംപാറയും മണാശ്ശേരിയും തേക്കും കുറ്റിയും തോട്ടുമുക്കവു ജേതാക്കൾ.
എൽ പി വിഭാഗത്തിൽ 65 പോയന്റ് നേടി മണാശ്ശേരി ഗവ. യു പി സ്കൂൾ, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ, ഫാത്തിമ മാതാ എൽ.പി സ്കൂൾ തേക്കുംകുറ്റി, സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം എന്നിവർ ജേതാക്കളായി.
രണ്ടാം സ്ഥാനം 63 പോയന്റ് നേടി അഞ്ച് സ്കൂളുകൾ പങ്കിട്ടു.
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ കൂടരഞ്ഞി, ഗവ. യു.പി സ്കൂൾ കൊടിയത്തൂർ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവമ്പാടി, ഗവ. എൽ.പി സ്കൂൾ പന്നിക്കോട്, ഗവ. യു.പി സ്കൂൾ തോട്ടുമുക്കം എന്നിവരാണ് രണ്ടാം സ്ഥാനം പങ്കിട്ടത്.
ദാറുൽ ഉലൂം എൽ.പി സ്കൂൾ താഴെ കൂടരഞ്ഞി, സി.എച്ച് മെമ്മോറിയൽ എൽ പി സ്കൂൾ നെല്ലിക്കാ പറമ്പ്, സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി എന്നീ സ്കൂളുകൾ 61 പോയന്റ് നേടി മൂന്നാം സ്ഥാനത്തിന് അർഹരായി.
Tags:
KODIYATHUR