Trending

ഉപജീവനം പദ്ധതിക്കായി കലോത്സവ നഗരിയിൽ എൻഎസ്എസ് യൂണിറ്റിന്റെ ഫുഡ് കോർട്ട്.



കൊടിയത്തൂർ: മുക്കം ഉപജില്ലാ കലോത്സവത്തിന് ആഥിത്യമരുളുന്ന കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ഉപജീവനം പദ്ധതിക്ക് ഫണ്ട് കണ്ടെത്താൻ ഫുഡ് കോർട്ട് ഒരുക്കിയത്. വൈവിധ്യമാർന്ന പലഹാരങ്ങളും പാനീയങ്ങളും ഒരുക്കിയാണ് വിദ്യാർത്ഥികൾ പണം സ്വരൂപിക്കുന്നത്.


വിൽപ്പനയിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം പങ്കാളിത്ത ഗ്രാമത്തിലെ നിരാലംബർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താൻ സാധ്യമായ രൂപത്തിൽ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഫസൽ ബാബു, മുക്കം എഇഒ ശ്രീമതി ദീപ്തി ടി പ്രിൻസിപ്പൽ എം എസ് ബിജു, പിടിഎ പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം വളണ്ടിയർമാരായ ദിലാര മിഷാൽ മിൻഹൽ തമന്ന, അഷ്ഫാക്ക്, ഹസ്സ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli