മുക്കം ഉപജില്ല സ്കൂൾ കലോത്സവ നഗരിയിലെ ട്രോഫി കമ്മറ്റി ഓഫീസ്, പുതിയ ട്രോഫികളുടെ പ്രദർശനം എന്നിവയുടെ ഉദ്ഘാടനം മുക്കം എ ഇ ഒ ടി ദീപ്തി നിർവഹിക്കുന്നു.
കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവ നഗരിയിലെ ട്രോഫി കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും പുതിയ ട്രോഫികളുടെ പ്രദർശനവും സംഘടിപ്പിച്ചു.
മുക്കം എ ഇ ഒ ടി ദീപ്തി ഉദ്ഘാടനം ചെയ്തു.
ട്രോഫി കമ്മറ്റി ചെയർമാൻ ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു.
കൺവീനർ കെ.പി മുജീബുറഹ്മാൻ സ്വാഗതവും കെഎസ്ടിഎം ഉപജില്ല പ്രസിഡൻ്റ് എം മുനീബ് നന്ദിയും പറഞ്ഞു.
എം.എ പ്ലൈ മാനേജിംഗ് ഡയറക്ടർ എം.എ അബ്ദുൽ അസീസ് ആരിഫ്, എജ്യുഹബ് ഡയരക്ടർ വി.പി ഇഹാബ്, എൻ.ഐ.ടി അസോസിയേറ്റ് പ്രൊഫസർ ഡോ. കെ മുഹമ്മദ് ശാഫി എന്നിവർ എ ഇ ഒ ടി ദീപ്തിയ്ക്ക് പുതിയ ട്രോഫികൾ കൈമാറി.
കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, കാരശേരി പഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ, പ്രിൻസിപ്പൽ ഫോറം കൺവീനർ ഷക്കീബ് കീലത്ത്, എച്ച് ഫോറം കൺവീനർ സിബി കുര്യാക്കോസ്, സംഘാടക സമിതി ജനറൽ കൺവീനർ എം.എസ് ബിജു, കൺവീനർ ജി സുധീർ, അബ്ദുൽ റഷീദ് ഖാസിമി, സി ഫസൽ ബാബു, ജി സുധീർ, പി.സി മുജീബുറഹ്മാൻ, ബി ഷറീന, അബ്ദുൽ ഗഫൂർ, പി.ടി സുബൈർ, സിജു കുര്യാക്കോസ്, പി.പി അബ്ദുസലീം, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
കെ.പി ഷാഹുൽ ഹമീദ്, പി.പി സിയാഉൽ ഹഖ്, കെ.ടി ഷബീബ, എസ് കമറുദ്ദീൻ, ടി.കെ ജുമാൻ, ഇ.കെ അൻവർ സാദത്ത്, നഷീദ ഗഫൂർ, മുജീബ് ആനയാംകുന്ന് എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR