ഒരേ പേരിലുളള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാവുന്നു "നൗഷാദ്" എന്ന പേരിലുള്ള വരുടെ റജി: സംഘടനയായ നൗഷാദ് അസോസിയേഷന്റെ ആറാം വാർഷികം സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ പതിനാലു ജില്ലകളിലും വ്യത്യസ്ഥമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ സ്ഥാപക ദിന പരിപാടി രാവിലെ കോഴിക്കോട് വലിയങ്ങാടിയിൽ ഉപദേശക സമിതി അംഗം നൗഷാദ് തെക്കയിൽ അസോസിയേഷൻ പതാക ഉയർത്തി വഴിയോരവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ആരംഭിച്ചു.
തുടർന്ന് കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് നൽകുന്ന മെഡിക്കൽ എക്യുപ്മെൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി നൗഷാദ് നിർവഹിച്ചു.
നൗഷാദുമാർക്കും, അവരുടെ കുടുബങ്ങൾക്കും മാത്രമല്ല സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ കൂടെയും ഞങ്ങളുണ്ടാവുമെന്ന് കെ.വി നൗഷാദ് കൂട്ടിച്ചേർത്തു ചടങ്ങിൽ ജില്ലാ ട്രഷറർ നൗഷാദ് നരിക്കുനി അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ പാലിയേറ്റീവ് ചെയർമാൻ എം അബ്ദുറഹിമാൻ, സെക്രട്ടറി നാസർ മാസ്റ്റർ, മജീദ് മാസ്റ്റർ, നൗഷാദ് കെ സി, നൗഷാദ് കൊടിയത്തൂർ, എ.എം ബഷീർ, ടി.കെ ലത്തീഫ്, സിദ്ദിഖ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, നൗഷാദ് ബാലുശ്ശേരി നൗഷാദ് കാരാടി എന്നിവർ സംസാരിച്ചു.
കോഴിക്കോട് നടന്ന പ്രഭാത ഭക്ഷണ വിതരണത്തിന് നൗഷാദ് ബേപ്പൂർ, നൗഷാദ് മീൻ ചന്ത, നൗഷാദ് ഷാൻ, നൗഷാദ് കല്ലായി, നൗഷാദ് നൈന, നൗഷാദ് മാത്തോട്ടം, നൗഷാദ് ബാലുശ്ശേരി, നൗഷാദ് കറി പൗഡർ, നൗഷാദ് ബാബു, ഷാനു നൗഷാദ് നരിക്കുനി എന്നിവർ നേതൃത്വം നൽകി.