കൊടിയത്തൂർ: കാരശ്ശേരി - കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ട മുഴി പാലം പണി ത്വരിതപെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാൽ കക്കാട്, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും പ്രദേശവാസികളും ഏറെ കഷ്ടപ്പെടുകയാണ്.
പി ടി എം ഹൈസ്കൂൾ, വാദി റഹ്മ, ചേന്നമംഗല്ലൂർ ഹൈസ്കൂൾ എന്നി ഇടങ്ങളിൽ പഠിക്കുന്നു വിദ്യാർത്ഥികൾ കിലോമീറ്റർ അധികം ചുറ്റി സഞ്ചരിച്ചാണ് വിദ്യാലയങ്ങളിൽ എത്തുന്നത്. പാലം പണി വ്യാപാരി വ്യവസായികൾ സന്ദർശിക്കുകയും പണി ത്വരിതപ്പെടുത്തിയില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, അധ്യക്ഷതവഹിച്ചു. ടി.കെ ഹനീഫ, സി.പി മുഹമ്മദ്, അബ്ദുൽ സമദ് കണ്ണാട്ടിൽ, എച്ച് എസ് ടി അബ്ദുറഹിമാൻ, ഉബൈദ് യൂണിവേഴ്സൽ, കെ കുട്ടി ഹാസൻ, സി.കെ ഹമീദ്, സി.പി ഫൈസൽ, അമീർ കോട്ടമ്മൽ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR