Trending

കോട്ടമുഴി പാലം സൈറ്റിലേക്ക് ജനകീയ മാർച്ച് നടത്തി. പ്രവൃത്തി നിർത്തിവെച്ചു.



കൊടിയത്തൂർ: നാലര കോടി ചെലവിൽ നിർമിക്കുന്ന കോട്ട മുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിൽ പതിച്ചത് വ്യാപക പ്രതിഷേധത്തിനിടയായി. യുഡിഎഫ് നടത്തിയ മാർച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംരക്ഷണം നല്കേണ്ട ഭിത്തി നിർമ്മാണത്തിൽ തന്നെ പൊളിഞ്ഞു വീണത് ഞെട്ടിപ്പിക്കുന്നതാണെന്നു ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

എത്ര ലാഘവത്തോടെയാണ് കരാറുകാരും പൊതുമരാമത്ത് അധികൃതരും ഈ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഒച്ച് പോലും നാണിക്കുന്ന വേഗതയിലാണ് പ്രവൃത്തി നീങ്ങുന്നത്. സിപി പറഞ്ഞു. നിർമ്മാണ പ്രവൃത്തി വിദഗ്ധ സംഘത്തിൻ്റെ സാന്നിധ്യത്തിൽ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തി വേണം ഇനി പുനരാംഭിക്കാൻ എന്നും അദ്ദേഹം പറഞ്ഞു.

സമരക്കാർ പ്രവർത്തിനിർത്തിവെപ്പിക്കുകയും ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മുസ്‌ലിം ലീഗ് മണ്ഡലം ജന. സെക്രട്ടരി പിജി മുഹമ്മദ്, സെക്രട്ടരി മജീദ് പുതുക്കുടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടരി അഡ്വ. സുഫ് യാൻ ചെറുവാടി, എം.എ അബ്ദുറഹ്മാൻ, ടി.ടി അബ്ദുറഹ്മാൻ, കെ.എം.സി വഹാബ് പ്രസംഗിച്ചു. മജീദ് മൂലത്ത്, എംഎ കബീർ, നൗഫൽ പുതുക്കുടി, കാക്കിരി നാസർ, സി.കെ അഹമ്മദ് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli