കൊടിയത്തൂർ: കലാ മേളയ്ക്ക് നാളെ തുടക്കമാകും. 16 വേദികളിലായി 7000ൽ പരം കലാകാരന്മാരും കലാകാരികളും മത്സരിക്കും. കൊടിയത്തൂർ പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ്
വേദികൾ ഒരുക്കിയിരിക്കുന്നത്.
നാലു ദിവസങ്ങളിലായി പതിനാറായിരത്തിൽപരം ആളുകൾക്കാണ് ഭക്ഷണം ഒരുക്കുന്നത്.
സ്റ്റേജ് - സ്റ്റേജിതര ഇനങ്ങൾ ഇന്ന് നടക്കും. ജനപ്രിയ കലകളായ ഒപ്പന അടക്കമുളള ഇനങ്ങളും ഇന്ന് നടക്കും.
കലോത്സവത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള വിളംബരജാഥ കൊടിയത്തൂരിൽ നടന്നു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി കെ, സ്വാഗതസംഘം ജനറൽ കൺവീനർ ബിജു എം.എസ്, ജോയിന്റ് കൺവീനർമാരായ സുധീർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ, പി ടി എ പ്രസിഡന്റ് ഫസൽ ബാബു, സബ് കമ്മിറ്റി
കൺവീനർമാരായ അബ്ദുൽ റഷീദ് അൽ ഖാസിമി, ഷറീന ബി.കെ, മുജീബ് റഹ്മാൻ പി.സി, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ യു.പി അബ്ദുൽ സലാം, അബ്ദുൽ ഹകീം കളൻതോട്, അബ്ദുൽ മജീദ് എളളങ്ങൽ, നിസാം കാരശ്ശേരി, സലീം കൊളായി, കെ.വി നവാസ്, ടി മൊയ്തീൻ കോയ, എ.പി നാസർ എന്നിവർ നേതൃത്വം നൽകി.
കൊടിയത്തൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും സൗത്ത് കൊടിയത്തൂർ യുപി സ്കൂളിലേക്കാണ് വിളംബരജാഥ സംഘടിപ്പിച്ചത്.
Tags:
KODIYATHUR