ഉപജില്ല മേളകളിൽ ഇരട്ട കിരീടങ്ങൾ കരസ്ഥമാക്കിയ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ 'ആഘോഷങ്ങളോടെ ആദരം' അനുമോദന ചടങ്ങിൽ കെടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഓവറോൾ ഫസ്റ്റ് ട്രോഫി കൈമാറുന്നു.
കൊടിയത്തൂർ: മുക്കം ഉപജില്ല അറബിക് ലാമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ ചരിത്രം വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും അധ്യാപകർക്കും നാടിൻ്റെ ആദരം.
'ആഘോഷങ്ങളോടെ ആദരം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ടി റിയാസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു.
എസ്.എം.സി ചെയർമാൻ എ.കെ ഹാരിസ്, പി ടി എ വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത്, എം പി ടി എ ചെയർപേഴ്സൺ സിറാജുന്നീസ, സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു.
പ്രഥമാധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി ബിഷ നന്ദിയും പറഞ്ഞു.
ട്രോഫികളും സമ്മാനങ്ങളുമായി വിദ്യാർഥികളും രക്ഷിതാക്കളും വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.
വിജയശില്പിയായ അറബിക് അധ്യാപകൻ സി അബ്ദുൽ കരീമിനെ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഷാളണിയിച്ചു. മാതൃസമിതിയുടെ ഉപഹാരവും കൈമാറി. ഉപജില്ല കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പി ടി എ കമ്മറ്റി വകയുള്ള ക്യാഷ് പ്രൈസ് പ്രസിഡൻ്റ് വിതരണം ചെയ്തു. എം പി ടി എ യും വാർഡ് മെമ്പർ എം ടി റിയാസും മധുരം നൽകി.
Tags:
KODIYATHUR