മാവൂർ: എക്സലന്റ് കോച്ചിംഗ് സെൻറർ ഒൻപതാം വാർഷികാഘോഷമായ എക്സലൻറ് ഡേ - 2024 രാവിലെ 8:30 മുതൽ വൈകിട്ട് 6:30 വരെ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത വയലിനിസ്റ്റ് ഗോകുൽ കൃഷ്ണ, അഫ്സൽ അക്കു, സാത്തിർ, മുസാഫിർ എന്നിവർ പരിപാടിയിൽ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുത്തു.
എക്സലന്റ് കോച്ചിംഗ് സെൻറർ മുഖ്യകാര്യദർശി ഹമീദ് ചൂലൂർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. അജ്നാസ് എം.പി അധ്യക്ഷത വഹിച്ചു.
ആസിം വെളിമണ്ണ, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ്, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് തുടങ്ങിയവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ നോബി തോമസ്, സ്റ്റാഫ് സെക്രട്ടറി വിധു, ഡയറക്ടർ ബോർഡ് അംഗങ്ങളായ സമദ് പെരുമണ്ണ, ഒ.എം നൗഷാദ്, ഷാനവാസ്, ഗഫൂർ, പ്രവീൺ, തുടങ്ങിയവർ സംസാരിച്ചു. സൽമാൻ സർ നന്ദി പറഞ്ഞു.
എക്സലന്റ് കോച്ചിംഗ് സെൻ്ററിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, വാഴക്കാട്, പെരുമണ്ണ എന്നീ ബ്രാഞ്ചുകളിലെ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. വിദ്യാർത്ഥികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അവർക്ക് ഏറ്റവും നല്ല വേദി ഒരുക്കി നൽകുക എന്നതാണ് എക്സലൻ്റ് ഡെ സംഘടിപ്പിക്കുന്നത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:
MAVOOR