Trending

സിപിഎമ്മിന്റെ ഒളിയജണ്ടകള്‍ ജനം തിരിച്ചറിയണം - പ്രേമ ജി പിഷാരടി.


വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു.


വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂര്‍: സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഒളിയജണ്ടകളെ ജനം തിരിച്ചറിയണമെന്നും സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി മത നിരപേക്ഷതയെ വര്‍ഗീയതക്ക് അടിയറ വെക്കാനുളള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമജി പിഷാരടി ആവശ്യപ്പെട്ടു. 


വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് സമ്മേളനം കോട്ടമ്മല്‍ അങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡീപ് സ്റ്റേറ്റ് ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്ത് മുന്നോട്ടു പോകുന്നത് കേരളത്തെ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി. 


'കേരളത്തെ സംഘ് പരിവാറിന് പണയപ്പെടുത്താന്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിക്ക് ഹമീദ് കെ.ടി, റഫീഖ് കുറ്റിയോട്ട്, പി.കെ ഹാജറ, ശ്രീജ മാട്ടുമുറി, ജ്യോതി ബസു, സജീഷ്, ഇ.എന്‍ നദീറ, സാലിം ജീ റോഡ് എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. 


ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ.അബൂബക്കർ മാസ്റ്റർ, കെ.ജി. സീനത്ത് എന്നിവർ സംസാരിച്ചു. കൊടിയത്തൂരിലെ സിനിമാ സംവിധായകരായ കെ.ടി. മന്‍സൂര്‍, ഫൈസല്‍ ഹുസൈന്‍, സിദ്ധീഖ് കൊടിയത്തൂര്‍, അമീന്‍ ജൗഹര്‍, ആദ്യകാല കലാതിലകം കമല കളത്തിങ്ങല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത് പ്രതിനിധി സമ്മേളനത്തിനും തെരെഞ്ഞെടുപ്പിനും ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടിയും മണ്ഡലം ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തിയും നേതൃത്വം വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി പുതിയ നേതൃ പ്രഖ്യാപനം നടത്തി. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ഷംസുദ്ദീന്‍ ചെറുവാടിയെയും സെക്രട്ടറിയായി റഫീഖ് കുറ്റിയോട്ടിനെയും ട്രഷററായി കെ.ടി ഹമീദിനെയും വൈസ് പ്രസിഡണ്ടുമാരായി ഇ.എന്‍ നദീറ, എം.എ ഹകീം മാസ്റ്റര്‍ എന്നിവരെയും ജോ.സെക്രട്ടറിമാരായി സാലിം ജീറോഡ്, പി.കെ ഹാജറ എന്നിവരെയും തെരെഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ടുമാര്‍ പുതിയ ഭാരവാഹികളെ ഹാരമണിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli