Trending

പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.



കൊടിയത്തൂർ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ വളണ്ടിയർ സംഗമവും പരിശീലന ക്ലാസും സംഘടിപ്പിച്ചു. വളണ്ടിയർ സംഗമം കണ്ണൂർ ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.


എൻ.കെ ഷമീർ (ദമ്മാം) മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ, വാർഡ് മെമ്പർ ടി.കെ അബൂബക്കർ, കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജനറൽ സെക്രട്ടറി നിസാർ കൊളായി, മജീദ് കുവ്വപ്പാറ എന്നിവർ സംസാരിച്ചു.

പരിശീലന ക്ലാസിന് ട്രെയിനർ ഷഫീഖ് കത്തറമ്മൽ, ജാബിർ വാഴക്കാട് എന്നിവർ നേതൃത്വം നൽകി. പാലിയേറ്റീവ് ചെയർമാൻ എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പി.എം നാസർ സ്വാഗതവും എ.എം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli