Trending

കൊടിയത്തൂർ സലഫി സ്കൂളിൽ കൃഷിയിലെ വിദ്യാലയപ്പോരിശ.



കൊടിയത്തൂർ: 'സലഫിപ്രൈമറി സ്കൂളിൽ കൊടിയത്തൂർ പഞ്ചായത്ത് കൃഷി ഭവന്റെ കീഴിൽ കുട്ടികൾ നടത്തിവരുന്ന മഴമറ കൃഷിയുടെ ഈ വർഷത്തെ വിളവെടുപ്പിന് ആരംഭം കുറിച്ചു. 2021 - 22 അധ്യായനവർഷം മുതൽ ആരംഭിച്ച 50/50 കാർഷിക പദ്ധതിയുടെ തുടർച്ചയാണ് മഴ മറക്കൃഷി.


വിദ്യാലയത്തിൽ നടത്തി വരുന്ന കൃഷിക്ക് പൂരകമായി കുട്ടികളുടെ വീടുകളിൽ പപ്പായ, വാഴ, കമുക്, പച്ചക്കറികൾ എന്നിവ നൽകുന്ന പദ്ധതിയാണ് 50/50. പഠന പ്രവർത്തനം എന്ന നിലയിലും കാർഷിക ആഭിമുഖ്യം കുട്ടികളിൽ വളർത്താനുമായി നടത്തുന്ന ഈ പദ്ധതിയിലൂടെ കൃഷിരീതികളും പരിപാലനവും പഠിക്കുകയും അവയുടെ രേഖപ്പെടുത്തലിലൂടെ പഠന പ്രവർത്തനമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. 


മാത്രമല്ല കുറെയധികം കുട്ടികൾ വാഴ കൃഷിയിലൂടെ അവർക്ക് കിട്ടിയ കുലകൾ സ്കൂളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിൽ നടത്തിയ മഴക്കാല വിളവെടുപ്പിൻ്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി ദിവ്യ ഷിബു നിർവ്വഹിച്ചു. 

വാർഡ്‌ മെമ്പർ ഫാത്തിമ നാസർ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ നശീദ, എഞ്ചിനിയർ സി.പി മുഹമ്മദ് ബഷീർ, പി.സി അബ്ദുറഹിമാൻ മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli