Trending

കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കുക.


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി, കൊടിയത്തൂർ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലുള്ള വന്യമൃഗശല്യം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷക സംഘം കൊടിയത്തൂർ മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

കർഷക സംഘം മേഖലാ സെക്രട്ടറി കെ.സി മമ്മദ് കുട്ടി, ഏരിയ കമ്മിറ്റിയംഗം കരീം കൊടിയത്തൂർ പി.പി സുരേഷ് ബാബു എന്നിവർ സന്നിഹിതരായി.
Previous Post Next Post
Italian Trulli
Italian Trulli