Trending

കെട്ടിട വാടകയ്ക്ക് ജി.എസ്.ടി അടിച്ചേൽപ്പിക്കരുത്. വ്യാപാരികൾ.



മുക്കം: കെട്ടിട വാടക നികുതി ബാധ്യത വ്യാപാരികളിൽ അടിച്ചേൽപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം നേതൃത്വയോഗം അഭിപ്രായപ്പെട്ടു. കെട്ടിട ഉടമയോ, ഭൂവുടമയോ ജി എസ് ടി അടച്ചില്ലെങ്കിൽ, ആ നികുതിഭാരം രജിസ്ട്രേഷനുള്ള വ്യാപാരികളുടെ തലയിൽ കെട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ല. ഓൺലൈൻ വ്യാപാരം വഴിയോരക്കച്ചവടം, കോർപ്പറേറ്റ് കുത്തകകളുടെ കടന്നു വരവ് എന്നീ കാരണങ്ങളാൽ വലിയൊരു ശതമാനം ചെറുകിട വ്യാപാരികളും പിടിച്ചു നിൽക്കാനാവാതെ പൂട്ടലിന്റെ വക്കിലാണ്.

ഇനി വാടകയ്ക്ക് മേൽ 18 ശതമാനം അധിക നികുതി കൂടി വന്നാൽ കേരളത്തിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ കച്ചവടം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന് മണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.വി.വി.ഇ.എസ് ജില്ലാ ഉപാധ്യക്ഷൻ റഫീഖ് മാളിക പറഞ്ഞു. ഈ വരുന്ന മുപ്പതാം തീയതി വിപുലമായി നിയോജക മണ്ഡലം കൺവെൻഷൻ മുക്കം വ്യാപാര ഭവനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

തോട്ടത്തിൻകടവ് ഗ്രാമീൺ ബാങ്ക് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന നേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി പ്രേമൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കപ്പിയേടത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചേരി, ട്രഷറർ എം.ടി അസ്ലം, അലി അക്ബർ, ബി മൊയ്തീൻകുട്ടി, മുഹമ്മദ് പാതിപ്പറമ്പിൽ, ബേബി വർഗീസ്, ഷെരീഫ് അമ്പലക്കണ്ടി, ജോൺസൺ വി.സി എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli